ThiruvananthapuramNattuvarthaLatest NewsKeralaNews

6 വയസുകാരിയെ പീഡിപ്പിച്ച കേസ് : 65 കാരന് 8 വർഷം കഠിനതടവും പിഴയും

കളമശ്ശേരി ഐശ്വര്യ നഗർ കൊല്ലമുറി വീട്ടിൽ രമേശനെയാണ് (65) കോടതി ശിക്ഷിച്ചത്

കൊച്ചി: കളമശ്ശേരിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65 വയസുകാരന് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കളമശ്ശേരി ഐശ്വര്യ നഗർ കൊല്ലമുറി വീട്ടിൽ രമേശനെയാണ് (65) കോടതി ശിക്ഷിച്ചത്. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമൻ ആണ് ശിക്ഷ വിധിച്ചത്.

2019 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിക്ക് മിഠായി നൽകി പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്, ഭയന്നുപോയ കുട്ടി കാര്യങ്ങൾ വീട്ടിൽ അറിയിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Read Also : വിലക്കുറവിന്റെ കാർണിവലുമായി മൈജി, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

മുത്തച്ഛന്‍റെ മാത്രം പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് അതിക്രമത്തിന് മുതിർന്നതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ നിരീക്ഷിച്ചു. ഇന്ത്യൻ ശിക്ഷാനിമ പ്രകാരവും, പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പിഴത്തുക ഇരയായ കുട്ടിക്ക് നൽകുവാനും കോടതി നിർദേശിച്ചു.

കളമശ്ശേരി സി ഐ പി ആർ. സന്തോഷാണ് പ്രതിക്കെതിരെ കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവരാണ് ഹാജരായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button