അഞ്ചല്‍: ബന്ധുവായ 11 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തടിക്കാട് ലക്ഷംവീട്ടില്‍ അവറാന് എന്ന് വിളിക്കുന്ന ഷാജഹാനെ(55)യാണ് കോടതി ശിക്ഷിച്ചത്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ആണ് ശിക്ഷ വിധിച്ചത്.
പത്തുവര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കാനും പിഴ ഒടുക്കാത്ത പക്ഷം 20 മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കണം എന്നും കോടതി വിധിച്ചിട്ടുണ്ട്.
2020 നവംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. അന്നത്തെ അഞ്ചല്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീജു ജയേഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒരു വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
സ്പെഷല്‍ ജില്ല ജഡ്ജി മുഹമദ് റയീസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി അജിത്ത് ഹാജരായി.
Post Your Comments