Latest NewsNews

കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

ബാംഗ്ലൂര്‍: കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, പൊതുജന സംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെ തുടര്‍ന്ന് സർക്കാർ നീക്കം പിന്‍വലിക്കുകയായിരുന്നു.

മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കം നിർദേശങ്ങളടങ്ങിയ കർണാടക എക്സൈസ് റൂൾഡ് 2023-ന്‍റെ കരട് കഴിഞ്ഞ ശനിയാഴ്ചയാണ് കര്‍ണാടക സർക്കാർ പുറത്തിറക്കിയത്. ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button