ശിലാജിത്ത് എന്ന അത്ഭുത മരുന്ന് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും എന്നതിലുപരി മറ്റ് പല ഗുണങ്ങളും ഉള്ളത്

ശിലാജിത്ത് എന്ന അത്ഭുത മരുന്നിനെ കുറിച്ച് അറിയുന്നവര്‍ വിരളമാണ്. ഹിമാലയത്തില്‍ നിന്ന് 18000 അടി ഉയരത്തില്‍ നിന്നാണ് ശിലാജിത്തിന്റെ ഉത്ഭവം. ഹിമാലയന്‍ മലനിരകളില്‍ കാണപ്പെടുന്ന ഒട്ടിപ്പിടിച്ച ധാതുവാണ് ശിലാജിത്ത്. പാറകള്‍ക്കുള്ളിലെ സസ്യ പദാര്‍ത്ഥങ്ങളുടെ തീവ്രമായ സമ്മര്‍ദ്ദത്തിന്റെ സംയോജനത്തില്‍ നിന്നാണ് ഇത് നൂറ്റാണ്ടുകളായി രൂപപ്പെടുന്നത്.

Read Also: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം : ഇരുപതുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശക്തിയും ലൈംഗിക ശേഷിയും മാത്രം വര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധം മാത്രമല്ല ശിലാജിത്ത്. ഇതിന് ധാരാളം ഗുണങ്ങളുണ്ട്. വയാഗ്രയ്ക്ക് പകരമാണ് ശിലാജിത്ത് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ശിലാജിത്ത് വയാഗ്രയ്ക്ക് പകരക്കാരനല്ല! ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശിലാജിത്തിന് ശക്തിയുണ്ട്. പക്ഷേ വയാഗ്രയെ മാറ്റിസ്ഥാപിക്കാന്‍ ഇതിന് കഴിയില്ല. വയാഗ്ര ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് ശേഷം മാത്രമേ കഴിക്കുകയുള്ളൂ. ശിലാജിത്ത് തികച്ചും സ്വാഭാവികവും ശരീരത്തിന് ഒന്നിലധികം ഗുണങ്ങളുള്ളതുമാണ്. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, ശിലാജിത്ത് ടിഷ്യു പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. പ്രത്യുല്‍പാദനശേഷി വര്‍ദ്ധിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വികസിക്കുകയും ചെയ്യും.

ശിലാജിത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ?

മസ്തിഷ്‌ക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ആന്റി-ഏജിംഗ്, പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കും, ഊര്‍ജ്ജനില മെച്ചപ്പെടുത്തും, പേശികള്‍ക്ക് ബലം നല്‍കുന്നു, ഹൃദയാരോഗ്യം, രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു എന്നിങ്ങനെ ധാരാളം ഗുണങ്ങള്‍ ശിലാജിത്തിന് അവകാശപ്പെടാന്‍ സാധിക്കും.

Share
Leave a Comment