കൊച്ചി: പ്രളയത്തിൽ വലിയ നാശ നഷ്ടം സംഭവിച്ച ശേഷം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാകിസ്ഥാന് മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്ഥാന് ഒന്നോ രണ്ടോ ബില്യൺ ഡോളർ സഹായം നൽകണമെന്ന പരിഹാസവുമായി സന്ദീപ് ജി വാര്യർ. അല്ലെങ്കിൽ പാകിസ്ഥാൻ ധനകാര്യ വകുപ്പിനെ ഉപദേശിക്കാൻ തോമസ് ഐസക്കിനെ അങ്ങോട്ട് കയറ്റി വിടണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ സന്ദീപ് പറയുന്നു
പോസ്റ്റ് പൂർണ്ണ രൂപം
പാകിസ്ഥാൻ വലിയ പ്രതിസന്ധിയിലാണ് . പ്രളയത്തിൽ വലിയ നാശ നഷ്ടം സംഭവിച്ച ശേഷം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് . സത്യം പറഞ്ഞാൽ മുഴുപ്പട്ടിണിയാണ് . ഗോതമ്പ് മാവിന് വേണ്ടി ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടുകയാണ് .
ഇപ്പോൾ പറയുന്നത് ശരിയാണോ എന്നറിയില്ല , കേരളത്തിൽ പ്രളയം വന്നപ്പോൾ മോദി സഹായിച്ചില്ല , ഇമ്രാനിക്കയാണ് ഞങ്ങളുടെ പ്രധാനമന്ത്രി എന്ന് പാടി നടന്നിരുന്ന കുറെ പേരുണ്ടായിരുന്നു . നിങ്ങൾക്കൊരു അവസരമാണ് . ഒന്നുകിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്ഥാന് ഒന്നോ രണ്ടോ ബില്യൺ ഡോളർ സഹായം നൽകണം . കിഫ്ബിയിൽ നിന്ന് കൊടുത്താലും മതി . അല്ലെങ്കിൽ പാകിസ്ഥാൻ ധനകാര്യ വകുപ്പിനെ ഉപദേശിക്കാൻ തോമസ് ഐസക്കിനെ അങ്ങോട്ട് കയറ്റി വിടണം .
Post Your Comments