KeralaLatest NewsNewsPen VishayamWriters' Corner

പബ്ലിക് ആയി ലിപ്‌ലോക് ചെയ്യാനോ ലവ് മേക്ക് ചെയ്യാനോ ഒന്നും എനിക്ക് പറ്റില്ല: അപർണ വിഷയത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പ്

ഫോട്ടോ എടുക്കാൻ ശ്രമിച്ച പാവം പയ്യനെ ഇൻസൾട്ട് ചെയ്യുന്ന ഇവരാണോ തുല്യതയെ പറ്റി പറയുന്നതെ'ന്ന് പുച്ഛിക്കുന്ന ആളുകൾ

തങ്കം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോ കോളേജിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥി നടി അപർണ ബാലമുരളിയെ അനുവാദം കൂടാതെ ചേർത്ത് പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുകയാണ്. ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പുമായി ജാനകി.

read also: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ച ആലോചിക്കാം: ആവര്‍ത്തിച്ച് കേന്ദ്രം

കുറിപ്പ് പൂർണ്ണ രൂപം

തന്നോട് മോശമായി പെരുമാറിയ ആളെ അപർണ ബാലമുരളി ഹാൻഡിൽ ചെയ്ത രീതിയെ വിമർശിക്കുന്ന ആളുകളെയും അയാൾ ‘ജസ്റ്റ് ഫോട്ടോ എടുക്കാനാണ്’ ശ്രമിച്ചതെന്ന് പറയുന്ന ആളുകളെയും ‘ഫോട്ടോ എടുക്കാൻ ശ്രമിച്ച പാവം പയ്യനെ ഇൻസൾട്ട് ചെയ്യുന്ന ഇവരാണോ തുല്യതയെ പറ്റി പറയുന്നതെ’ന്ന് പുച്ഛിക്കുന്ന ആളുകളെയും ‘അയാൾ സോറി പറഞ്ഞല്ലോ, പിന്നെയെന്താ ഫോട്ടോ എടുത്താൽ’ എന്ന് ചോദിക്കുന്ന ആളുകളെയുമൊക്കെ കാണുമ്പോൾ പഴയ ഒരു കൗതുകമൊന്നും ഇപ്പോൾ തോന്നുന്നില്ല. എങ്കിലും ‘ഇൻഡിപെൻഡന്റ് ആയ സ്ത്രീകളോട് മര്യാദയില്ലായ്മ കാണിക്കുന്നത് ജന്മാവകാശമാണ്’ എന്ന തരത്തിലെ ആറ്റിട്യൂട് കാണുമ്പോ രണ്ട് പറയാതെ പോകാനും വയ്യ ???…..

അപർണയോടുള്ള ആരാധന കൊണ്ടല്ല പൊതുപരിപാടിയിൽ വച്ച് അയാൾ അങ്ങനെ പെരുമാറിയത്. തനിക്ക് തെറ്റ് പറ്റിയെന്ന തിരിച്ചറിവിലല്ല അയാൾ പിന്നീട് അവരോട് സോറി പറഞ്ഞതും. പുള്ളിക്കാരൻ ഇറക്കാൻ നോക്കി പൊളിഞ്ഞുപോയ ഷോ എന്തായിരുന്നുവെന്ന് അയാളുടെ മുഖത്തുതന്നെ നല്ല വ്യക്തമായി എഴുതിവച്ചിട്ടുണ്ട്.

ഇക്വാളിറ്റി ഡിമാൻഡ് ചെയ്യുകയും ‘ബോൾഡ്’ ആയി പെരുമാറുകയും ചെയ്യുന്ന സ്ത്രീകളെല്ലാം ‘അതിഭീകര ലിബറൽ’ ആണെന്നുള്ള ഒരു പൊതുബോധം അപകടകരമായ നിലയിൽ ഇവിടത്തുകാർക്കുണ്ട്. അങ്ങനെയുള്ള സ്ത്രീകളോട് എന്തും ആവശ്യപ്പെടാമെന്നും എങ്ങനെയും പെരുമാറാമെന്നുമാണ് ആളുകളുടെ ഒരു ഇത്. ഇതൊരു പുതുമയുള്ള വിഷയം പോലുമല്ല. ഇവിടത്തെ പല ‘ഇടങ്ങളിലും’ സ്ത്രീകൾ എങ്ങനെയാണ് ട്രീറ്റ്‌ ചെയ്യപ്പെടുന്നതെന്നൊക്കെ ഇഷ്ടംപോലെ ആളുകൾ ഇഷ്ടംപോലെ തവണ പറഞ്ഞിട്ടുള്ളതാണ്.

അപരിചിതർ ഭയങ്കര അഡ്വാന്റേജ് എടുത്ത് പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നത് വ്യക്തിപരമായി എനിക്ക് ഭയങ്കര irritation തരുന്ന കാര്യമാണ്.
നമ്മളെക്കുറിച്ച് ആളുകൾക്കുള്ള ജഡ്ജിമെന്റുകളുടെ കൂടി ഭാഗമാണ് ഈ തരം ഇടപെടൽ എന്നുള്ളത് വളരെ ക്ലിയറുമാണ്. യാതൊരു പരിചയവും ഇല്ലാത്ത, ഒരു സൗഹൃദവുമില്ലാത്ത ആളുകൾ ഇൻബോക്സിലും കമന്റ് ബോക്സിലുമൊക്കെവന്ന് എന്തോ മുൻജന്മ ബന്ധമുണ്ടായിരുന്നതുപോലെ സംസാരിക്കാറുണ്ട്. എനിക്കിത് കാണുമ്പോൾ ഉള്ളംകാലിൽനിന്ന് തരിക്കും?????

രണ്ട് ദിവസം മുമ്പാണ് എനിക്ക് ഒരു പരിചയവുമില്ലാത്ത, ഫ്രണ്ട്ലിസ്റ്റിൽ പോലുമില്ലാത്ത ഒരാൾ ഇൻബോക്സിൽ ‘പിശാചേ, അഹങ്കാരീ, എടീ പെണ്ണെ, എടീ കൊച്ചേ’ എന്നൊക്കെ വിളിച്ച് സംസാരിക്കാൻ വന്നത്. പുള്ളിയുടെ ആറ്റിട്യൂട് കണ്ടാൽ ഞാനും അങ്ങേരുംകൂടി ഒന്ന് മുതൽ ഡിഗ്രി വരെ ഒന്നിച്ച് ഒരു ബെഞ്ചിലിരുന്ന് പഠിച്ചതാണ് എന്ന് തോന്നും. മര്യാദക്ക് സംസാരിക്കാൻ പറഞ്ഞിട്ടൊന്നും അയാൾക്ക് ഒരു കുലുക്കവുമില്ല, ഉളുപ്പുമില്ല. ഇതാണ് ഇവിടത്തെ ഒരവസ്ഥ ????

ഞാൻ കുറച്ച് എക്സ്പോസ്ഡ് ആയി വസ്ത്രം ധരിക്കാറുള്ള ആളാണ്. പക്ഷേ എപ്പോൾ എന്ത് ഇടണമെന്നും എന്തൊക്കെ എക്സ്പോസ് ചെയ്യാമെന്നും തീരുമാനിക്കുന്നത് ഞാനാണ്. എക്സ്പോസ്ഡ് ഡ്രസ്സ്‌ ഇട്ട് ഞാൻ ലുലുമാളിലോ മാനവീയത്തോ ഒക്കെ പോയെന്നിരിക്കും. അതേസമയം വേറൊരാൾക്കുവേണ്ടി ചിലപ്പോൾ ഞാനത് ചെയ്‌തെന്നുവരില്ല. അങ്ങനെ കാമറയുടെ മുമ്പിൽ ഒരുപാട് എക്സ്പോസ്ഡ് ആവാൻ എനിക്ക് ചില ബുദ്ധിമുട്ടുകൾ തോന്നാറുണ്ട്. ഞാനതിൽ അത്ര കംഫർട്ടബിൾ ആവാറില്ല പലപ്പോഴും. ഇനി ഓക്കേ ആണെന്ന് എനിക്ക് തോന്നിയാൽ അങ്ങനെ പോസ് ചെയ്യുകയും ചെയ്യും.

പക്ഷേ ‘ജാനകി എക്സ്പോസ്ഡ് ആയി ഡ്രസ്സ്‌ ഒക്കെ ഇടാറുള്ള ആളല്ലേ. പിന്നെന്താ ഇപ്പോൾ അങ്ങനെ ചെയ്താൽ’ എന്ന ചോദ്യം വരുന്നത് നേരത്തേപറഞ്ഞ അതേ ജഡ്ജിമെന്റൽ തലയിൽ നിന്നാണ്. അതുപോലെതന്നെ പബ്ലിക് ആയി ആരോടെങ്കിലും ഒരുപാട് ഫിസിക്കൽ ഇന്റിമസി കാണിക്കാനൊന്നും എനിക്ക് പറ്റില്ല. പണ്ട് പണ്ട്, ആയകാലത്ത് അങ്ങനൊക്കെ ചെയ്യുന്നതിൽ ഒരു രസവും ത്രില്ലും തോന്നിയിരുന്ന പ്രായത്തിൽ എന്തൊക്കെയോ ചെയ്തിട്ടുണ്ട് ?

ഇപ്പോ പക്ഷേ അത്തരമൊരു ആക്ട് എന്നെ സംബന്ധിച്ച് ക്രിഞ്ച് ആണ്. അങ്ങനെ പബ്ലിക് ആയി ലിപ്‌ലോക് ചെയ്യാനോ ലവ് മേക്ക് ചെയ്യാനോ ഒന്നും എനിക്ക് പറ്റില്ല. അത് മാത്രമല്ല, അങ്ങനെ കാണുന്ന ആരോടെങ്കിലുമൊക്കെ കയറിയങ്ങ് ഇന്റിമേറ്റ് ആവാനും പറ്റത്തില്ല. privacy, self worth, dignity തുടങ്ങിയ കാര്യങ്ങളാണ് നിലവിൽ ഞാൻ എന്റെ ജീവിതത്തിൽ പ്രധാനമായി കാണുന്നത്.

ഇനി എന്തെങ്കിലും ഷൂട്ടിന്റെയോ മറ്റ് വർക്കിന്റെയോ ഭാഗമായിട്ടാണ് അത് ചെയ്യേണ്ടത് എന്ന് വന്നാലും എന്റെ സൗകര്യവും കംഫർട്ടും മൂഡും ഒക്കെ അനുസരിച്ചേ അത്തരമൊരു ആക്ട് എന്നെക്കൊണ്ട് ചെയ്യാൻ പറ്റൂ. അഭിനയമോ മോഡലിങ്ങോ ഒന്നും നിലവിൽ എന്റെ കരിയറോ പാഷനോ ഇഷ്ടമുള്ള മേഖലയോ ഒന്നുമല്ലാത്തതുകൊണ്ട് പ്രത്യേകിച്ച്.. (ഭാവിയിൽ ഈ ജോലികളിലേക്കെങ്ങാൻ പോകേണ്ടിവന്നാൽ കഷ്ടപ്പെട്ട് പരിശ്രമിച്ച് ചിലപ്പോൾ ഞാനീ ശീലം മാറ്റുമായിരിക്കും ??)

അങ്ങനെയുള്ള എന്നോട് ‘ങേ, ഇത്ര നാണത്തിന്റെ ആവശ്യം എന്താണ്? ഇതൊക്കെ ജാനകിക്ക് എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. ഇതിൽ എന്താ ബുദ്ധിമുട്ട്?’ എന്ന് ആരെങ്കിലും ചോദിച്ചാൽ അതും മറ്റേ സെയിം ബുദ്ധിയാണ് ??

സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കാനും ആളുകളോട് ഇന്റിമേറ്റ് ആയി ഇടപെടാനും ധൈര്യമുള്ളയാൾ നിങ്ങൾക്കുവേണ്ടിയും ഇതൊക്കെ ചെയ്തോളുമെന്ന്, അങ്ങനെ ചെയ്യൽ അവർക്ക് ഈസി ആണെന്നൊക്കെ ജഡ്ജ് ചെയ്യുന്നതിൽ എല്ലാ തലത്തിൽപ്പെട്ട ആൾക്കാരുമുണ്ട്…. ങാ, ഫെമിനിസ്റ്റുകളുമുണ്ട് ????

shortlink

Related Articles

Post Your Comments

Related Articles


Back to top button