Latest NewsKeralaNewsParayathe VayyaWriters' Corner

വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ അങ്ങ് സഹിച്ചേക്കാം

നിർബന്ധമായും ഒരു അമ്മ എന്ന നിലക്ക് ഞാൻ ഈ നിലപാട് എടുക്കും

കല്യാണത്തിനു മുമ്പ് ‘പെണ്ണുകാണൽ…’ പതിവു ചടങ്ങായി നടക്കുമ്പോഴും ചെന്ന് കയറുന്ന വീടിനെക്കുറിച്ചു ഒരു ധാരണയും വിവാഹത്തിന് മുൻപ് പെൺകുട്ടികൾക്ക് ഉണ്ടാകാറില്ല. വിവാദ ദിവസം മാത്രമാൻ പെണ്ണ് ചെക്കന്റെ വീട് കാട്ടുന്നത്. എന്നാൽ അത്തരം രീതിയെ പൊളിച്ചെഴുതി നടി മാളവിക. തന്റെ ഭാവി വരന്റെ വീട്ടിലേക്ക് പോയ വിശേഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വലിയ ചർച്ചയാകുകയാണ്. വിവാഹം ഉറപ്പിക്കും മുൻപ് ചെറുക്കന്റെ വീട്ടിലേക്ക് ബന്ധുക്കൾക്ക് ഒപ്പം പെണ്ണിനും പോവാനുള്ള സാഹചര്യം ഉണ്ടാകുന്നത് നല്ലതാണെന്നു ചൂണ്ടിക്കാണിച്ച് നിഷാ പി. വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ നിഷ പറയുന്നു.

read also: കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്

കുറിപ്പ് പൂർണ്ണ രൂപം

കല്യാണ ചടങ്ങുകളിൽ ഏറ്റവും ആദ്യവും അത്യാവശ്യവുമായി വരേണ്ട മാറ്റം എന്തെന്ന് ചോദിച്ചാൽ വിവാഹം ഉറപ്പിക്കും മുൻപ് ചെറുക്കന്റെ വീട്ടിലേക്ക് ബന്ധുക്കൾക്ക് ഒപ്പം പെണ്ണിനും പോവാനുള്ള അനുമതിയാണ്…

പ്രണയ വിവാഹങ്ങളിൽ ഇതിൽ പുതുമ ഇല്ലായിരിക്കും പക്ഷെ അല്ലാത്ത വിവാഹങ്ങളിലും ഇതൊരു ചടങ്ങ് ആക്കി മാറ്റാൻ നല്ല ആഗ്രഹമുണ്ട്.. ഒരു വീടെന്നാൽ,, നാല് ചുവര് ഉള്ള ഒരു കെട്ടിടം അല്ല.. അതിനു ഒരു ജീവനുണ്ട് പോസിറ്റീവ് നെഗറ്റീവ് ഫീലുകൾ ഉണ്ട്..

ജയ് ജയ് ജയ് ഹേ യിൽ ജയ കയറി വരുമ്പോൾ പൊട്ടിയ ടീപോയും തകർന്ന റിമോട്ടും പറയുന്ന കഥകൾ ഉണ്ട്… വിവാഹം കഴിച്ചു കൊണ്ട് വരുന്ന പെൺകുട്ടി ശിഷ്ട കാലം,,,
തങ്ങളുടെ വീട്ടിൽ തന്നെ കഴിയണം എന്ന് നിർബന്ധം ഉള്ള മാതാപിതാക്കൾ ഈ ഒരു പുതിയ ചടങ്ങിനും സമ്മതം മൂളിയെ നിവർത്തി ഉള്ളൂ എന്നൊരു അവസ്ഥ വരണം

എന്റെ മക്കൾക്ക് അങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ട് എങ്കിൽ
നിർബന്ധമായും ഒരു അമ്മ എന്ന നിലക്ക് ഞാൻ ഈ നിലപാട് എടുക്കും.
വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാം…
നായിക നായകൻ ഫെയിം മാളവികയും ബന്ധുക്കളും ചെറുക്കൻ വീട് കാണാൻ എത്തിയതിന്റെ ചിത്രമാണ് ചുവടെ
സെലിബ്രിറ്റിസിനും പണക്കാർക്കും അല്ല
സാധാരണ പെൺകുട്ടികൾക്കാണ് ഈ ചടങ്ങ് കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത്!
അത് കൊണ്ട് തന്നെയാണ് അത് സർവ സാധാരണം ആകേണ്ടതും ❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button