പെൻഷൻകാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഇത്തവണ പണമിടപാടുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള ജോലികൾ വീട്ടിലിരുന്നു ചെയ്യാൻ സാധിക്കുന്ന സംവിധാനത്തിനാണ് ഇപിഎഫ്ഒ രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കളുടെ സൗകര്യങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങളാണ് ഇപിഎഫ്ഒ ആരംഭിച്ചിരിക്കുന്നത്. ഇതോടെ, വീട്ടിലിരുന്നും ഉപഭോക്താക്കൾക്ക് പ്രൊവിഡൻസ് ഫണ്ട് സേവനങ്ങൾ ലഭിക്കുന്നതാണ്. ട്വിറ്ററിലൂടെയാണ് ഈ വിവരം ഇപിഎഫ്ഒ പങ്കുവെച്ചത്. ഉപഭോക്താക്കൾക്ക് ഓൺലൈൻ മുഖാന്തരം ലഭിക്കുന്ന സേവനങ്ങൾ ഏതൊക്കെയെന്ന് അറിയാം.
ഒന്നാമതായി പെൻഷൻ ക്ലെയിമിന്റെ സമർപ്പണം ഓൺലൈനിലൂടെ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി ഇപിഎഫ്ഒ അംഗ പോർട്ടൽ/ ഉമംഗ് ആപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രജിസ്റ്റർ ചെയ്യണം.
Also Read: എല്ലാ സർവകലാശാലകളിലും ആർത്തവാവധി: ഉത്തരവ് പുറത്തിറക്കി
ഉപഭോക്താക്കൾക്ക് പെൻഷൻ പാസ്ബുക്ക് ഓൺലൈനിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ഡിജി- ലോക്കറിൽ നിന്ന് പെൻഷൻ പേയ്മെന്റ് ഓർഡർ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഡിജി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Post Your Comments