KeralaLatest NewsNewsLife StyleHealth & Fitness

സ്മാർട്ട് ഫോണുകൾ തലക്കരികിൽ വച്ചാണോ നിങ്ങൾ ഉറങ്ങുന്നത് ?

ഫോണുകൾ ഉറങ്ങാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് വ്യക്തമാണ്.

ഫോണുകളുടെ ഉപയോഗം ഇന്ന് വർദ്ധിച്ചു വരുകയാണ്. ഉറങ്ങുമ്പോഴും ഫോൺ അടുത്ത് വേണമെന്ന് ചിന്തിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ പലരും കട്ടിലിൽ തൊട്ട് അടുത്തു തന്നെ ഫോണും വച്ചാണ് ഉറങ്ങാറ്. അങ്ങനെ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!!

സ്മർട്ട് ഫോണുകൾ എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാലും ബെഡിൽ ഫോണുകൾ വച്ച് കിടന്നുറങ്ങുന്നവരാണ് കൂടുതൽ പേരും. ഇത് അതീവ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കും. ഫോണിൽ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.

read also: തൊഴിലില്ലായ്മ അതിരൂക്ഷം: കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് മുഖ്യമന്ത്രി

മൊബൈൽ ഫോണുകൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതകാന്തിക ഫീൽഡുകൾ മനുഷ്യർക്ക് ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളതായി ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) പറയുന്നു. എന്നിരുന്നാലും അത്തരം ഒരു ബന്ധം തെളിയിക്കുന്ന ഗവേഷണ പഠനങ്ങൾ വലിയ തോതിൽ പുറത്തു വന്നിട്ടില്ല. ഫോണുകൾ ഉറങ്ങാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് വ്യക്തമാണ്. ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ചെയ്യും. ഇത് ഉറക്കം നഷ്ടമാകുന്നതിന് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button