
ആലപ്പുഴ: വൈകി എത്തിയ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു പൂട്ടി വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത. എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവം.
25 ഓളം വിദ്യാർത്ഥികൾ ആണ് സ്കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡിൽ നിൽക്കുന്നത്. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
Read Also : പടയപ്പയെ പ്രകോപിപ്പിക്കുന്നവർക്ക് ഇനി കുരുക്ക് വീഴും, ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പിന്റെ തീരുമാനം
എന്നാൽ, സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ മാത്തുക്കുട്ടി വർഗീസ് പറയുന്നു. ക്ലാസിൽ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അക്കാരണത്താലാണ് സ്കൂളിൽ നിന്നും പുറത്താക്കി ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിൻസിപ്പൽ ഒരു സ്വകാര്യ വാർത്താചാനലിനോട് പറഞ്ഞു.
Post Your Comments