മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദവിയിലേക്ക് നടൻ ഇടവേള ബാബു എത്തിയതിനു പിന്നിലെ കഥ പങ്കുവച്ച് താരങ്ങൾ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിൽ പങ്കെടുത്ത ടിനി ടോം, ഗണേഷ് കുമാർ തുടങ്ങിയവരാണ് അമ്മയുടെ സെക്രട്ടറി പദവിയിലേക്ക് നടൻ ഇടവേള ബാബു എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയത്.
പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങില്‍ നിന്നും ഇറക്കിവിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇടവേള ബാബു തന്നെയാണ് ഈ കഥ തന്നോട് ഒരിക്കല്‍ പറഞ്ഞതെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
‘അമ്മയില്‍ നിന്നും ഒരു സെക്രട്ടറി രാജിവെക്കുന്ന സമയത്ത് ഞാന്‍ ഒരു സെക്കന്റില്‍ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയില്‍. ആ ബുക്കെല്ലാം വാങ്ങിച്ച് കൈയില്‍ കൊടുത്തു. അങ്ങനെയാണ് ഇടവേള ബാബുവിനെ അമ്മയുടെ സെക്രട്ടറിയാക്കുന്നത്’- എന്നായിരുന്നു ഗണേഷിന്റെ മറുപടി.
‘എന്നെ ആദ്യമായിട്ട് ആ സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണെന്നും അതിന് ഒരു സംശയവുമില്ലെന്നുമായിരുന്നു’ എന്ന് ഇടവേള ബാബു കൂട്ടിച്ചേർത്തു.
Leave a Comment