എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ടിനി ടോം. സനാതന ധർമ്മത്തെപ്പറ്റി താരം പങ്കുവച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
read also പല്ലിയെ നാട്ടില്‍നിന്നുതന്നെ തുരത്താൻ പേസ്റ്റും സവാളയും മതി!!
കർക്കിടകം 1-ആം തീയതി പേരമംഗലം നാഗരാജ ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ ടിനി ടോമും നടി സരയുവും പങ്കെടുത്തിരുന്നു. ഇതിനു ശേഷം ഹിന്ദു സംസ്കാരത്തെപ്പറ്റിയും നാഗരാജാ ക്ഷേത്രത്തെപ്പറ്റിയും ടിനി ടോം പറഞ്ഞത് ഇങ്ങനെ,
‘ഒരു പുതിയ അനുഭവമായിരുന്നു. ഇത്രയും പ്രതിഷ്ഠകള്‍ കാണുന്നതും ഇത്രയും വഴിപാടുകള്‍ ചെയ്യുന്നതും ആദ്യമായിട്ടാണ്. ജാതിയും മതവും ഒന്നുമില്ല. ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്, എന്റെ മതം ക്രൈസ്തവ മതവും. ഹിന്ദു എന്ന് പറയുന്നത് ഒരു മതമല്ല. ഹിന്ദു എന്നത് ഒരു സംസ്കാരമാണ് എന്ന് കാണിക്കുന്ന ഒരു അമ്പലമാണ് പേരമംഗലം നാഗരാജാ ക്ഷേത്രം. ക്ഷേത്രത്തില്‍ ദർശനം നടത്തിയത് വളരെ നല്ല അനുഭവമായിരുന്നു. നല്ല പോസിറ്റീവിറ്റി ലഭിച്ചു. ഇതുപോലുള്ള ക്ഷേത്രങ്ങളും ഇതുപോലുള്ള പള്ളികളുമാണ് കേരളത്തില്‍ വരേണ്ടത്. അവിടെയാണ് മതസൗഹാർദം ഉണ്ടാകുന്നത്’- ടിനി ടോം പറഞ്ഞു.
Post Your Comments