ബെംഗളൂരു: കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചിലില്‍ മലയാളി കാണാതായ സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കര്‍ണാടകയിലെ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലയാളി കുടുങ്ങിയെന്ന് അവര്‍ അറിയുന്നത് ഇവിടുന്ന് പറയുമ്പോഴാണെന്ന് മന്ത്രി പറഞ്ഞു. എത്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു എന്ന് പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ഗണേഷ് പറഞ്ഞു.
രാവിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസമായി സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് അറിയിപ്പ് ഉള്ളതിനാലാണ് മാധ്യമങ്ങളെയും നാട്ടുകാരെയും അവിടേക്ക് കടത്തിവിടാത്തതെന്ന് മന്ത്രി പറഞ്ഞു.
Post Your Comments