വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണം : എസ്റ്റേറ്റ് തൊഴിലാളിയായ യുവതിക്ക് പരിക്ക്

ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയ്ക്കാണ് പരിക്കേറ്റത്

കല്‍പറ്റ: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയ്ക്കാണ് പരിക്കേറ്റത്.

Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ

തലപ്പുഴ ചിറക്കരയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയായ ജംഷീറയെ ഫാക്ടറിയിലേക്ക് പോകുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. രാവിലെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്.

Read Also : ‘ശശി തരൂര്‍ ആനമണ്ടന്‍, കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് നല്ലത്’: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

കാട്ടുപന്നിയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share
Leave a Comment