Latest NewsNewsInternationalKuwaitGulf

ആറു മാസത്തിലധികമായി വിദേശത്തുള്ളവർ ജനുവരി 31 ന് മുൻപ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയുന്ന കുവൈത്ത് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്. ജനുവരി 31 നകം ഇവർ രാജ്യത്ത് തിരിച്ചെത്തണമെന്നാണ് നിർദ്ദേശം. തിരിച്ചെത്താത്തവരുടെ വിസ ഫെബ്രുവരി 1 മുതൽ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫവാസ് അൽ മഷ്ആൻ അറിയിച്ചു. വിദേശത്തു നിന്ന് വിസ പുതുക്കാനുള്ള അനുമതിയും നിർത്തലാക്കും.

Read Also: സ്വന്തം പെങ്ങൾ പിടിഞ്ഞു മരിക്കുന്നതു കണ്ട് ആസ്വദിച്ച സഹോദരൻ: കേരളത്തെ നടുക്കിയ കൊടും ക്രൂരത

നിശ്ചിത സമയത്തിനകം തിരിച്ചെത്താൻ കഴിയാത്തവർക്ക് വീണ്ടും രാജ്യത്ത് വരണമെങ്കിൽ നടപടികൾ പൂർത്തിയാക്കി പുതിയ വിസ എടുക്കേണ്ടിവരും. 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു കഴിയുന്ന ജീവിത പങ്കാളി, മക്കൾ, വിദ്യാർഥികൾ എന്നിവരോട് തിരിച്ചെത്താൻ ആവശ്യപ്പെട്ട് ‘കുടുംബത്തോടൊപ്പം ചേരൂ’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ ക്യാംപെയ്‌നും അധികൃതർ നടത്തുന്നുണ്ട്.

Read Also: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് പാക് ഭീകരസംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button