കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പുള്ളിക്കണക്ക് ചാലക്കൽ കോളനിക്ക് സമീപം മാപ്പിളത്തറ പടീറ്റതിൽ നിന്ന് ദേശത്തിനകം പന്തപ്ലാവിൽ തെക്കതിൽ വാടകക്ക് താമസിക്കുന്ന കൊച്ചനിക്ക് (ഷംനാദ്, 21) എന്ന പേരിൽ അറിയപ്പെടുന്ന യുവാവിനെയാണ് കാപ്പ ചുമത്തി നാടു കടത്തിയത്.
Read Also : ചവറയില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നിന്നും എന്‍ഐഎ കണ്ടെത്തിയത് നിര്‍ണായക വിവരങ്ങള്‍
കാപ്പ പ്രകാരം ആറുമാസം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കുപ്രസിദ്ധ ഗുണ്ട അൻസാബിന്റെ (മാളു) സംഘത്തിൽപെട്ട ആളാണ് യുവാവ്.
Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ
ഇയാൾ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments