KasargodLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു : പ്രതിക്ക് കഠിനതടവും പിഴയും

ഹോ​സ്​​ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്​​ജ് സി. ​സു​രേ​ഷ് കു​മാ​ർ ആണ് ശിക്ഷ വിധിച്ചത്

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തിയ്ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആ​റു വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ആണ് ശി​ക്ഷ. ഹോ​സ്​​ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്​​ജ് സി. ​സു​രേ​ഷ് കു​മാ​ർ ആണ് ശിക്ഷ വിധിച്ചത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

Read Also : ദാവൂദ് ഇബ്രാഹിം പാക് യുവതിയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

ദ​ക്ഷി​ണ ക​ർ​ണാ​ട​ക വാ​മ​ഞ്ചൂ​ർ​പി​ലി​ക്കു​ള സ്വ​ദേ​ശിയും ക​രി​ന്ത​ളം ചാ​യ്യോ​ത്ത്‌ സ്കൂ​ളി​ന​ടു​ത്ത് നി​ല​വി​ൽ താ​മ​സി​ക്കു​ന്ന സി. ​ഗ​ണേ​ഷ് എ​ന്ന ഗ​ണേ​ശ​നെ​യാ​ണ് (27) ശി​ക്ഷി​ച്ച​ത്. ​വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷ. ര​ണ്ടുവ​ർ​ഷം ക​ഠി​ന​വും നാ​ലുവ​ർ​ഷം സാ​ധാ​ര​ണ ത​ട​വു​മാ​ണ് അ​നു​ഭ​വി​ക്കേ​ണ്ട​ത്. ശി​ക്ഷ ഒ​രു​മി​ച്ച് മൂ​ന്നുവ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും.

2020 ആ​ഗ​സ്റ്റി​ൽ ആണ് കേസിനാസ്പദമായ സംഭവം. 17 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യെ പ്ര​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി പ്ര​തി​യു​ടെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​തി​ന് ചീ​മേ​നി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി.

അ​ന്ന​ത്തെ ചീ​മേ​നി സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എം. ​ര​മ​ണി​യാ​ണ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് രജി​സ്റ്റ​ർ ചെ​യ്ത് ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണം അ​ന്ന​ത്തെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ക​രു​ണാ​ക​ര​ൻ പു​തി​യ​ട​വ​നും ന​ട​ത്തി. കോ​ട​തി​യി​ൽ പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നി​ൽ​കു​മാ​റാ​ണ്. പ​രാ​തി​ക്കാ​രി​ക്കു​വേ​ണ്ടി ഹോ​സ്​​ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button