ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് പ്രധാനമാണ്. നല്ല ഉറക്കം, ഫെർട്ടിലിറ്റിക്ക് നിർണായകമായ പ്രോജസ്റ്ററോൺ, ഈസ്ട്രജൻ എഫ്എസ്എച്ച് (ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ), ലെപ്റ്റിൻ എന്നിവയുടെ അളവ് മെച്ചപ്പെടുത്തും.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം ശരീരത്തിലെ മെലറ്റോണിന്റെ അളവിനെ ബാധിക്കും. മെലറ്റോണിന്റെ അഭാവം അണ്ഡത്തിന്റെ ഗുണനിലവാരം കുറയാൻ ഇടയാക്കും. രാത്രി ജോലി ചെയ്യുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്നതിനും ക്രമരഹിതമായ ആർത്തവചക്രത്തിനും കാരണമാകും. ഇതെല്ലാം ഗർഭധാരണ സാധ്യത കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.
ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാർ: തെരച്ചിൽ ആരംഭിച്ച് വനംവകുപ്പ്
ഐവിഎഫ് (ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ) പോലുള്ള ഫെർട്ടിലിറ്റി ചികിത്സകൾ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കും. ഐവിഎഫ് പ്രക്രിയയിൽ ദിവസം 7-8 മണിക്കൂർ ഉറങ്ങുന്ന സ്ത്രീകൾ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക. രാത്രി ഷിഫ്റ്റുകൾ ഒഴിവാക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും.
ആവശ്യത്തിന് വിശ്രമിക്കുന്ന സ്ത്രീകളെ അപേക്ഷിച്ച്, കുറവ് ഉറങ്ങുന്ന സ്ത്രീകൾക്ക് ഫെർട്ടിലിറ്റി നിരക്ക് കുറവാണ്. നിങ്ങൾ ഐവിഎഫിന് വിധേയരാണെങ്കിൽ രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം പ്രധാനമാണെന്നാണ് അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്റ്റീവ് മെഡിസിൻ വ്യക്തമാക്കുന്നത്.
Post Your Comments