അബുദാബി: വ്യാജ തൊഴിൽ പരസ്യം നൽകി തൊഴിലന്വേഷകരെ കബളിപ്പിച്ച പ്രവാസികൾക്ക് പിഴ ചുമത്തി യുഎഇ കോടതി. ഏഷ്യക്കാരായ പ്രവാസികൾക്കാണ് കോടതി പിഴ വിധിച്ചത്. ഫ്രീ സോണിൽ സ്ഥിതി ചെയ്യുന്ന ഒരു പെർഫ്യൂം ഷോപ്പിൽ ജോലി ഒഴിവുണ്ടെന്ന പരസ്യം നൽകി തൊഴിലന്വേഷകരെ കബളിപ്പിച്ച യുവാവിനും യുവതിയ്ക്കുമാണ് പിഴ ലഭിച്ചത്.
യുവാവിന് 600 ദിർഹവും യുവതിയ്ക്ക് 2000 ദിർഹവുമാണ് പിഴ. ഒരു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം യുവാവിനെ നാടു കടത്തണമെന്നും കോടതി വിധിച്ചു. ഏഷ്യക്കാരനായ ഒരാൾ ഈ പരസ്യം കണ്ട് ജോലി സാധ്യതയുമായി ബന്ധപ്പെട്ട് ഇവരുമായി ബന്ധപ്പെട്ടിരുന്നു. ബയോഡാറ്റ, പാസ്പോർട്ട്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് അയക്കാൻ പ്രതികൾ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിന്നീട് 600 ദിർഹവും ഇവർ ഇയാളിൽ നിന്നും തട്ടിയെടുത്തിരുന്നു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments