തിരുവനന്തപുരം: കോവിഡ് ഭീതി വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. സംസ്ഥാന ആരോഗ്യ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും ,മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയത്.
പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും കർശന നിര്‍ദ്ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കും മന്ത്രി ഡോ ആര്‍ ബിന്ദു
കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് പ്രകാരമാണ് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments