COVID 19NattuvarthaLatest NewsKeralaNewsIndia

നൂറിലധികം ഉദ്ഘാടനത്തിനും ജനക്കൂട്ടത്തിലും പോയി: തനിക്ക് കോവിഡ് വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ

തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശ്ശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി ജെ ബേബിക്ക് നൽകിക്കൊണ്ടാണ് മാസ്ക് പുറത്തിറക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ഫാൻസ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്ക് സൗജന്യമായി മാസ്ക് ലഭ്യമാകും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്.

Also Read:ഒൻപത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

പണം കൊടുത്ത് വാങ്ങിയ മാസ്ക്കിന്റെ ലാഭം മാസ്കിന്റെ തന്നെ ഉല്പ്പാദനച്ചെലവുകൾക്ക് ഉപയോഗിക്കുമെന്നാണ് ബോബി ചെമ്മണ്ണൂർ അറിയിച്ചിരിക്കുന്നത്. മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്കുകൾ . തുണിമാസ്കുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് വരുന്ന കണങ്ങൾ അവയിൽ പറ്റിപ്പിടിക്കുകയും അത് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.

എന്നാൽ തുണി മാസ്കുകളെ പോലെ ഈർപ്പം പിടിക്കാത്തതിനാൽ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങൾക്കെതിരെ ബോചെ മാസ്കുകൾ കൂടുതൽ ഫലപ്രദമാണെന്നാണ് വിദഗ്ധർ പറയുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും പങ്കാളിയാകുന്ന ബോചെ യുടെ ഈ പദ്ധതി മലയാളികളും ബോ ചെ ഫാൻസും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്റർനാഷണൽ ഡിസൈനിലുള്ള ബോചെ മാസ്കുകൾ സാനിറ്റൈസർ ഉപയോഗിച്ച്‌ ദിവസേന അണുവിമുക്തമാക്കാവുന്നതും അൾട്രാ വയലറ്റ് രശ്മികളില് നിന്നും സംരക്ഷണം നൽകുന്നവയുമാണ്.

വെർജിൻ പോളി കാർബണേറ്റ് ഉപയോഗിച്ചാണ് ഈ മാസ്കുകൾ നിർമ്മിച്ചിട്ടുള്ളത്. പൊട്ടാത്തതും, കൂളിംഗ് ഗ്ലാസുകളോ കണ്ണടയോ ഉപയോഗിക്കുമ്പോൾ ഈർപ്പം വരാത്തതുമായ മാസ്കുകളാണ് ഇവ. എളുപ്പത്തിൽ കഴുകി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

മഴക്കാലത്തും ഉപയോഗിക്കാം എന്നത് തന്നെയാണ് ബോ ചെ മാസ്ക്കിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. ഇവ കൂടുതൽ കാലം ഈടുനിൽക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ കണങ്ങൾ പുറത്തേക്ക് കടക്കാത്തതും, പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്നതുമാണ്. ഒരു പക്ഷെ ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽവച്ചു ഏറ്റവും നല്ല മാസ്ക്കുകളാണ് ബോ ചെ മാസ്കുകൾ.

കോവിഡ് കാലത്ത് നൂറിലധികം ഉദ്ഘാടനങ്ങൾ ചെയ്യുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനക്കൂട്ടത്തിൽ പോവുകയും ചെയ്ത തനിക്ക് കോവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവപോലുള്ള അസുഖങ്ങൾ വരാതിരിക്കാനുള്ള കാരണം തുടക്കം മുതൽ തന്നെ ബോചെ ട്രാൻസ്പരന്റ് മാസ്കുകൾ ഉപയോഗിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമം ചെയ്യുന്നതും ധാരാളം ശുദ്ധജലം കുടിക്കുന്നതും 8 മണിക്കൂർ ഉറങ്ങുന്നതും കൊണ്ടൊക്കെയാവാം എന്ന് ബോബി ചെമ്മണൂർ അഭിപ്രായപ്പെട്ടു.

എന്ത് തന്നെയായാലും ബോബി ചെമ്മണ്ണൂർ കേരളത്തിലെ ഒരു കൂട്ടം മനുഷ്യരുടെ ട്രെൻഡ് ആയി മാറിയ സാഹചര്യത്തിൽ ഈ മാസ്ക്കിനെയും ജനങ്ങൾ കൂടുതൽ ഏറ്റെടുക്കുമെന്നാണ് നിഗമനം. ആരോഗ്യരംഗത്ത് ഒരു പുതിയ കാൽവെയ്പ്പ് നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനും ഈ നിമിഷത്തിൽ അഭിമാനിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button