UAELatest NewsNewsInternationalGulf

നിയമലംഘനം: 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ

റാസൽഖൈമ: ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. റാസൽഖൈമ ഇക്കണോമിക് ഡെവലപ്മെന്റാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. നടപടിക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരിക്കുകയാണ്. റാസൽഖൈമയിലെ സാമ്പത്തിക വികസന വകുപ്പിലെ വാണിജ്യ നിയന്ത്രണ, സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അബ്ദുല്ല അൽ ഒലയൂണാണ് ഇക്കാര്യം അറിയിച്ചത്.

Read Also: തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

ലൈസൻസ് ഇല്ലാതെ പഴം, പച്ചക്കറികൾ മുതലായവ വിൽപ്പന നടത്തുന്ന വഴിയോരക്കച്ചവടക്കാർക്ക് അധികൃതർ താക്കീത് നൽകിയിട്ടുണ്ട്. അന്തിമ മുന്നറിയിപ്പ് ലഭിച്ചതിന് ശേഷവും നിയമലംഘനം തുടരുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. ഇത്തരക്കാർ കച്ചവടം നടത്തുന്ന വാഹനം കണ്ടുകെട്ടുമെന്നും ഇവർക്ക് 5000 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രണ്ടാം തവണയും ലംഘനം നടത്തിയാൽ 10,000 ദിർഹമായിരിക്കും പിഴയായി ചുമത്തുക. മൂന്നാമതും നിയമലംഘനം ആവർത്തിക്കപ്പെട്ടാൽ കുറ്റക്കാരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.

Read Also: ‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്നും ഒരു പ്രമുഖൻ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button