Latest NewsUAENewsInternationalGulf

തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

ദുബായ്: തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കാതിരിക്കുക, മനുഷ്യക്കടത്തിൽ ഭാഗമാവുക തുടങ്ങിയ നിയമ ലംഘനങ്ങൾ കമ്പനികളുടെ അനുമതി മരവിപ്പിക്കാൻ കാരണമായ കുറ്റകൃത്യങ്ങളാണെന്നാണ് സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: കേരള പൊലീസിന് നാണക്കേട്: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

തൊഴിലാളികൾക്ക് സുരക്ഷിതമായ താമസ സ്ഥലം കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കു പുതിയ വർക്ക് പെർമിറ്റുകൾ നൽകില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യക്കടത്ത് കേസുകളിൽ കമ്പനിയുടെ പേര് ഉൾപ്പെടുന്നതും കമ്പനികൾക്ക് മന്ത്രാലയം അനുവദിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളും ലോഗ് ഇൻ ഐഡികളും അനർഹർ കൈകാര്യം ചെയ്യുന്നതും വിലക്കിനു കാരണമാകുന്ന നിയമ ലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, പാർപ്പിട സൗകര്യം കൃത്യമായി ഏർപ്പെടുത്തിയാൽ നിയമ നടപടികൾ ഒഴിവാക്കും.

Read Also: നേപ്പാള്‍ വിമാന ദുരന്തം: യാത്രക്കാരില്‍ ഇന്ത്യാക്കാരടക്കം 14 വിദേശികളും: 40 മൃതദേഹങ്ങള്‍ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button