കൊടുങ്ങല്ലൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നതായി പരാതി. കയ്പമംഗലം കോയിശ്ശേരി കണ്ണന്റെ ഭാര്യ ലയയുടെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നത്. ഏഴ് പവൻ മാലയാണ് ബൈക്കിൽ പിന്തുടർന്ന് എത്തിയവർ കവർന്നത്.
Read Also : ജോഷിമഠ് നഗരം താഴുന്നു, ഓരോ ദിവസം കഴിയുന്തോറും വലിയ വിള്ളലുകള്‍ പ്രത്യക്ഷമാകുന്നു
ശനിയാഴ്ച കൊടുങ്ങല്ലൂർ ചന്തപ്പുരക്ക് പടിഞ്ഞാറ് തണ്ടാംകുളത്ത് വെച്ചാണ് സംഭവം. മക്കളോടൊപ്പം മേത്തല ആനപ്പുഴയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ലയ.
സംഭവത്തിൽ, കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments