കുവൈത്ത്: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി കുവൈത്ത്. ട്രാഫിക് വകുപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ദി റെസ്‌ക്യൂ പോലീസ് എന്നിവ സുംയുക്തമായാണ് പരിശോധന നടത്തിയത്. നിയയമ ലംഘനം നടത്തിയ 133 വാഹനങ്ങൾക്കെതിരെ അധികൃതർ നിയമനടപടികൾ സ്വീകരിച്ചു.
Read Also: എസ്.ജോസഫിൻ്റെ രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി: അശോകൻ ചരുവിൽ
ട്രാഫിക് നിയമങ്ങൾ ലംഘിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കെതിരെ ജുവനൈൽ പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അമിതവേഗം ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, പൊതുജനങ്ങൾക്ക് 112 എന്ന നമ്പർ ഉപയോഗിച്ചോ, 99324092 എന്ന വാട്ട്‌സ്ആപ്പ് നമ്പർ ഉപയോഗിച്ചോ അധികൃതരെ അറിയിക്കാം.
അതേസമയം, രാജ്യവ്യാപകമായി നടത്തിയ ട്രാഫിക് പരിശോധനകളിൽ 3216 പേർക്ക് മുന്നറിയിപ്പ് നൽകിയതായും, 350 വാഹനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments