PathanamthittaLatest NewsKeralaNattuvarthaNews

ബൈക്ക് മറിഞ്ഞ് അപകടം : ര​ണ്ടുപേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ഏ​ഴം​കു​ളം തേ​പ്പു​പാ​റ മാ​മൂ​ട്ടി​ല്‍ പി. ​ബി​ജു, തേ​പ്പു​പാ​റ ക​ക്കാ​ട്ടി​ല്‍ സാ​ബു തോ​മ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

അ​ടൂ​ര്‍: പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ തു​റ​ന്നി​ട്ട ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഏ​ഴം​കു​ളം തേ​പ്പു​പാ​റ മാ​മൂ​ട്ടി​ല്‍ പി. ​ബി​ജു, തേ​പ്പു​പാ​റ ക​ക്കാ​ട്ടി​ല്‍ സാ​ബു തോ​മ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘പോത്തിനെ കിട്ടാനില്ലാത്തതിനാല്‍ പറഞ്ഞയാള്‍ കുനിഞ്ഞുനിന്നാല്‍ കുളിപ്പിച്ചുതരാം’: പോത്ത് വിവാദത്തില്‍ ഗണേഷ് കുമാര്‍

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.15നാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം – പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ല്‍ ആണ് അപകടം നടന്നത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ടാ​ര്‍ ഇ​ള​ക്കി​യി​ട്ടി​രി​ക്കു​ന്ന റോ​ഡ​രി​കി​ലേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ തെ​ന്നി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​ടു​ത്ത​യി​ടെ ഒ​രു സൈ​ക്കി​ള്‍ യാ​ത്രക്കാര​നും സ​മാ​ന​മാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button