PathanamthittaNattuvarthaLatest NewsKeralaNews

അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ബസും മിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ബസും മിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Read Also : സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു : പൊലീസ് കേസ്

പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയയിലാണ് സംഭവം. ആന്ധ്രയിൽ നിന്നുള്ള സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികൾ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്.

അതേസമയം, പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകട സ്ഥലത്ത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരടക്കം എത്തി വിവരങ്ങൾ അന്വേഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button