കേരള സാഹിത്യ അക്കാദമിയിൽ നിന്നും എഴുത്തുകാരൻ എസ്.ജോസഫിൻ്റെ രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയിയെന്ന് അശോകൻ ചരുവിൽ. സോഷ്യൽ മീഡിയയിലൂടെയാണ് അശോകൻ ചരുവിലിന്റെ പ്രതികരണം.
read also: അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുറിപ്പ് പൂർണ്ണ രൂപം,
സാഹിത്യ അക്കാദമി മെമ്പർ സ്ഥാനവും സർക്കാർ വക പുരസ്കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവർത്തകർക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാർഗ്ഗങ്ങളാണ്. ടഗോറിൻ്റെ കാലം മുതൻ അത്തരം പ്രതിഷേധങ്ങൾ നമുക്ക് പരിചയമുള്ളതാണല്ലോ. ഒരു നിലക്കു പറഞ്ഞാൽ ഇത്തരം സ്ഥാനമാനങ്ങൾ കൈവശമുള്ളതുകൊണ്ടുള്ള പ്രധാന ഗുണം വേണ്ടിവന്നാൽ അത് രാജിവെച്ച് പ്രതിഷേധിക്കാം എന്നതാണ്.
എന്നാൽ പ്രിയപ്പെട്ട കവി എസ്.ജോസഫിൻ്റെ കേരള സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി. അതിൽ ഒരു രാഷ്ട്രീയവുമില്ല; സാമൂഹ്യ വിഷയവുമില്ല എന്നതാണ് പ്രശ്നം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രഭാഷകനായി ക്ഷണിക്കാത്തതു കൊണ്ട് അദ്ദേഹം അക്കാദമിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. DC ബുക്സിൻ്റെ നേതൃത്തത്തിൽ നടക്കുന്ന കെ.എൽ.എഫും സാഹിത്യ അക്കാദമിയും തമ്മിൽ ഏതു വകയിലാണ് ബന്ധപ്പെടുന്നത് എന്ന് അറിഞ്ഞു കൂടാ. സർക്കാരിൻ്റെ സാമ്പത്തിക സഹായം കെ.എൽ.എഫിനുണ്ട് എന്നാണ് വാദം. തങ്ങൾ ധനസഹായം നൽകുന്ന സാംസ്കാരിക പരിപാടികൾക്ക് ആരെ വിളിക്കണം/ വിളിക്കണ്ട എന്നു സർക്കാർ നിർദ്ദേശിക്കുന്നത് മര്യാദയാവില്ല.
കവികൾ ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകൻ എന്ന നിലയിൽ പറയാനുള്ളത്.
Post Your Comments