സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ഇപ്പോൾ കെ റയിൽ പദ്ധതിയാണ്. സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ വലിയ തോതിൽ മാറ്റങ്ങൾ വരുത്താൻ കെ റയലിന് കഴിയുമെന്നാണ് പലരും പറയുന്നത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നുകഴിഞ്ഞു. കെ റയിലിനെ അനുകൂലിച്ചു പോസ്റ്റിട്ട എഴുത്തുകാരൻ എസ് ജോസഫിന് നേരെ ഉയർന്നിരുന്നു. സ്ഥാനമാനങ്ങൾക്കും പുരസ്കാരങ്ങൾക്കും വേണ്ടിയാണ് ഇതിനു പിന്തുണയ്ക്കുന്നത് എന്നുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിശദീകരണ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരൻ.
ഇനി മരണം വരെ ഒരു സ്ഥാനവും പുരസ്കാരവും ഒരു കവിയെന്ന നിലയിലോ എഴുത്തുകാരനെന്ന നിലയിലോ തനിക്കാവശ്യമില്ലെന്നും സമൂഹമാധ്യമത്തിലൂടെ എസ് ജോസഫ് വ്യക്തമാക്കി.
read also: കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി
പോസ്റ്റ് പൂർണ്ണ രൂപം
പ്രസ്താവന
സ്നേഹം നിറഞ്ഞവരേ .
ഞാൻ യൂറോപ്പിൽ പോയിട്ടില്ല. പക്ഷേ യൂറോപ്പ് ഒരേസമയം ഒരു ഭൂഖണ്ഡവും ഒരു രാജ്യവുമാണ്. കാരണങ്ങൾ ഇവയാണ്.
ഒരു രാജ്യത്തിൽ നിന്ന് എളുപ്പത്തിൽ മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാം. കുടുംബ ബന്ധങ്ങൾ പലതും ഭാഷാതീതവും രാജ്യാന്തരവുമാണ്. നെതർലാന്റുകാരനായ വാൻഗോഗ് പഴയ കാലത്തു പോലും ഇംഗ്ലണ്ട്, ബൽജിയം ,ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ജീവിച്ചു.
കേരളീയരായ നമുക്ക് (ഞാൻ കേരളീയനാണോ ? അല്ല. ഇവിടെ താഴേത്തട്ടിലെ ഹീന ജാതിക്കാരനാണ് . അടിമവംശം ആണ്. ) അഭിമാനിക്കാൻ എന്താണുള്ളത്. നല്ല സിനിമയുണ്ടോ? രാജ്യാന്തര നിലവാരമുള്ള കവിതയുണ്ടോ? കഥയും നോവലും കവിതയുമെല്ലാം കൂടുതലും കോപ്പിയടിയല്ലേ? ഏത് മലയാളിയാണ് ലോകോത്തര എഴുത്തുകാരൻ / എഴുത്തുകാരി ?
രാഹുവും കേതുവും നോക്കി, മന്ത്രവാദവും അന്ധവിശ്വാസവും ജാതിവാലും വച്ചു നടക്കാൻ നാണമില്ലേ മലയാളികൾക്ക് ? ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ താഴ്ത്തിക്കെട്ടുന്ന ഈ നാട്ടിൽ താഴ്ത്തിക്കെട്ടുന്ന ആളല്ലേ ശരിക്കും അപമാനിതൻ ?
കേരളത്തെ അടിമുടി പരിഷ്കരിക്കണം , പുതിയ ഭൂപരിഷ്കരണം വേണം. ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്. കോളനികളിൽ നിന്ന് സഹോദരങ്ങളെ മോചിപ്പിക്കണം. നിയമം മൂലം ജാതിവാൽ നിരോധിക്കണം. സ്ത്രീകളെ തുല്യനിലയിൽ പരിഗണിക്കണം. ആദിവാസികൾക്ക് നഷ്ടപരിഹാരം കൊടുക്കണം. ദളിതരെ കൂടെക്കൂട്ടണം. സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലാ എയിഡഡ് നിയമനങ്ങളും പി.എസി ക്കു വിടണം.
ഇത്തരം പരിഷ്കരണങ്ങൾ , വലിയ ഒരു ടച്ചുവാർക്കൽ കേരളത്തിലാവശ്യമാണ്.
സ്ത്രീസുരക്ഷ ഏറ്റവും കൂടുതലുള്ള വണ്ടികളാണ് മെട്രോ ട്രെയിൻ എന്ന് തിരിച്ചറിയണം. ജലഗതാഗതം പുന:സ്ഥാപിക്കണം. സ്വന്തം വീടുമാത്രമല്ല കേരളത്തെയും വൃത്തിയാക്കണം.
കെ.റെയിൽ പദ്ധതി നല്ലതാണെന്ന് ഞാൻ പറഞ്ഞത് ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടാണ്. പുരസ്കാരം ലഭിക്കാനും സ്ഥാനമാനങ്ങൾ ലഭിക്കാനുമാണ് ഞാനിതൊക്കെ പറയുന്നതെന്നു പറഞ്ഞാൽ അത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. അപമാനിക്കൽ തന്നെയാണ്. ആയതിനാൽ ഇനി മരണം വരെ ഒരു സ്ഥാനവും പുരസ്കാരവും ഒരു കവിയെന്ന നിലയിലോ എഴുത്തുകാരനെന്ന നിലയിലോ എനിക്കാവശ്യമില്ല. കുറച്ചു കാലം കൂടി കവിത എഴുതും .അത്രമാത്രം.
Post Your Comments