തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊന്നു. കട്ടേല സ്വദേശി സാജു(38) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. സാജുവിനെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന്, ഇന്ന് പുലർച്ചെയോടെ സാജുവിനെ പ്രദേശത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Read Also : പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് വർദ്ധിപ്പിക്കും, പുതിയ നീക്കവുമായി കേന്ദ്രം
സംഭവത്തിന് ശേഷം ഒളിവിൽ പോയ അനീഷ്, വിനോദ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments