Latest NewsNewsIndiaBusiness

പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് വർദ്ധിപ്പിക്കും, പുതിയ നീക്കവുമായി കേന്ദ്രം

ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്

രാജ്യത്ത് 2030- നകം പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, 2030- ന്റെ ഉള്ളിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. 2025- 26- നകം തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ, പെട്രോളിലെ എഥഥോൾ മിശ്രിതം 10.17 ശതമാനമാണ്. ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ എഥനോൾ പവലിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ബയോ ഫ്യൂവലും മറ്റു ക്ലീൻ എനർജി സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കും. ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി, ടൊയോട്ട, ടിവിഎസ്, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഹോണ്ട മോട്ടോർ സൈക്കിൾ, യമഹ തുടങ്ങിയ കമ്പനികൾ ഹരിത ഇന്ധന വാഹനങ്ങളുടെ രൂപരേഖ പ്രദർശിപ്പിച്ചിട്ടുണ്ട്.

Also Read: കാട്ടുപന്നിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button