ThiruvananthapuramKeralaNattuvarthaLatest NewsNews

ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരം: വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ അപകടകരമായ സാഹചര്യം പലതവണ സൂചിപ്പിച്ചതാണെന്നും ഭരണനേതൃത്വം കണ്ണുതുറക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

‘ലഹരിക്കടത്തിന് സർക്കാർ തന്നെ സംരക്ഷണം നൽകുന്നത് നമ്മൾ കണ്ടതാണ്. വിദ്യാർത്ഥികളെ ലഹരി വഴിതെറ്റിക്കുന്നുവെന്നതിനപ്പുറം ഭീകരവാദപ്രവർത്തനത്തിന് കളമൊരുക്കുന്നതാണെന്ന് സർക്കാരിന് അറിയാഞ്ഞിട്ടല്ല. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിനെപ്പോലും നിയന്ത്രിക്കാൻ കൂട്ടാക്കാത്ത സർക്കാർ വോട്ടിൽ മാത്രമാണ് കണ്ണിടുന്നത്,’ വി മുരളീധരൻ പറഞ്ഞു.

യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വെള്ളക്കരം കൂട്ടിയതുൾപ്പെടയുള്ള ജനദ്രോഹനയങ്ങൾ എൽഡിഎഫ് സർക്കാർ പിൻവലിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനാണ് സിപിഎമ്മിന് ആവേശമെന്നും കേന്ദ്രസർക്കാരിന്‍റെ എല്ലാ ആനൂകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിച്ച് കയ്യടി നേടുന്നതിൽ കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button