ലണ്ടന്‍: വിദ്യാര്‍ത്ഥികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. പഠിക്കണ്ട സമയത്ത് പഠിക്കുക തന്നെ വേണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി സ്‌കൂള്‍ അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രണയവും സ്പര്‍ശനവും നിരോധിച്ച് വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുകയാണ് യു കെയിലെ സ്‌കൂള്‍. ഹൈലാന്‍ഡ് എന്ന സ്‌കൂളിലെ അധികൃതരാണ് വിചിത്ര ഉത്തരവിറക്കിയത്.
Read Also: ട്വിറ്റർ വീണ്ടും പ്രതിസന്ധിയിൽ, ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശിച്ച് ഇലോൺ മസ്ക്
കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ആലിംഗനം, ഷേക്ക് ഹാന്‍ഡ്, അടിപിടി ഇതൊന്നും പാടില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കുട്ടികള്‍ക്കിടയില്‍ പരസ്പര ബഹുമാനം ഉണ്ടാക്കാനും ഭാവിയില്‍ നല്ല ജോലി ലഭിക്കാനുമൊക്കെ ഈ ഉത്തരവ് സഹായിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
Post Your Comments