വണ്ടന്മേട്: സംസ്ഥാനത്തെ മന്ത്രിമാർ മന്ദബുദ്ധികളാണെന്ന വിവാദ പരാമർശവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
കൊടിക്കുന്നിൽ പറഞ്ഞത് ഇങ്ങനെ, ‘വനംമന്ത്രി എ കെ ശശീന്ദ്രൻ സംസ്ഥാനത്തിന് തന്നെ ബാധ്യതയാണ്. സ്വന്തം വകുപ്പിലെ കാര്യങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും മനസിലാക്കാൻ കഴിവില്ലാത്ത മന്ദബുദ്ധികളാണ് കേരളത്തിലെ മന്ത്രിമാർ.’
ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന പദയാത്രയുടെ രണ്ടാം ദിവസത്തെ സമാപന യോഗം പുറ്റടിയിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയാണ് വിവാദ പരാമർശം.
Post Your Comments