
തിരുവനന്തപുരം : കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെ വിമർശനവുമായി കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ജി രതികുമാർ. പാർട്ടിയിൽ പിന്നോക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കില്ല. കൊടിക്കുന്നിൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയെന്നും അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്നും രതികുമാർ വ്യക്തമാക്കി.
Read Also : ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ജി രതികുമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ഇന്നലെയാണ് സിപിഎമ്മിൽ ചേർന്നത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവന് ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Post Your Comments