Latest NewsKeralaNews

പെണ്‍കുട്ടികള്‍ക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്: കൊടിക്കുന്നിലിനെതിരെ കെ.കെ ശൈലജ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രസ്തവനയില്‍ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. കൊടിക്കുന്നില്‍ നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമേ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളൂവെന്ന് കെകെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും കെകെ ശൈലജ പ്രതികരിച്ചു.

Read Also  :  ഫാഷനോട് നോ പറഞ്ഞ് താലിബാൻ: അഫ്ഗാനിലെ ടെക്സ്റ്റൈ‍ൽ മേഖലയിൽ കണ്ണ് വെച്ച് ചൈന, വിപണി സ്വന്തം അധീനതയിലാക്കാൻ ശ്രമം

കുറിപ്പിന്റെ പൂർണരൂപം :

കേരളത്തിൻറെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി.ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമെ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളു. പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button