YouthLatest NewsNewsMenWomenLife StyleHealth & Fitness

മാനസികാരോഗ്യം മെച്ചപ്പെടുത്തി എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്ത്യയിൽ ഒട്ടുമിക്കയാളുകളും ശാരീരിക ആരോഗ്യത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഇപ്പോഴും ഇന്ത്യയിലെ ആളുകള്‍ അവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല. ഒരാള്‍ ശാരീരികമായും മാനസികമായും നന്നായിരിക്കുന്നതിനെയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുറമെ എപ്പോളും സന്തോഷവാന്മാരായി കാണുന്നവര്‍ പോലും യഥാര്‍ത്ഥത്തില്‍ മോശം മാനസികാവസ്ഥയിലൂടെയാകും കടന്നു പോകുന്നത്.

നമ്മുടെ മാനസികാരോഗ്യത്തെ ഒരു പരിധിവരെ നമക്ക് തന്നെ മെച്ചപ്പെടുത്താം. അതിനായി നാം ഹാപ്പി ഹോര്‍മോണുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. നമ്മുടെ ശരീരത്തില്‍ സെറോടോണിന്‍, ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങി നിരവധി ഹാപ്പി ഹോര്‍മോണ്‍സുണ്ട്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും. പല കാര്യങ്ങളിലൂടെയും നമ്മുടെ ശരീരത്തില്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. അത്തരത്തിലുളള ചില മാര്‍ഗങ്ങൾ മനസിലാക്കാം.

വ്യായാമം ചെയ്യുക

ഗണേഷിന്റേത് പറയാൻ പാടില്ലാത്ത പരാമർശമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്

വ്യായാമം ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഏത് വ്യായാമവും നിങ്ങള്‍ക്ക് നല്ല അനുഭവം നല്‍കും. ഇത്തരത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം തോന്നും.

ഭക്ഷണകാര്യം ശ്രദ്ധിക്കുക

നിങ്ങളുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് ഭക്ഷണക്രമം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഫെനൈലെഥൈലാമൈന്‍ ഘടകം ഉള്ളതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റിന് ചെറിയ അളവില്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും. ക്യാപ്സൈസിന്‍ അടങ്ങിയ മുളക്, ഒമേഗ 3 ഫാറ്റി ആസിഡുകളുള്ള മത്സ്യം, കോഫി, ട്രിപ്‌റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ചിക്കന്‍, മുട്ട, പാല്‍, പരിപ്പ്, കാപ്പി എന്നിവയും ഇത്തരത്തില്‍ കഴിക്കാവുന്നവയാണ്.

മസാജ് ചെയ്യുക

മസാജ് ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിനുകളും ഓക്‌സിടോസിനും പുറത്തുവരും. ഇത് നമ്മുടെ ശരീരത്തിന് വിശ്രമം നല്‍കുമെന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് അക്യുപങ്ചര്‍, കൈറോപ്രാക്റ്റിക്, ഹൈഡ്രോതെറാപ്പി എന്നിവയുടെ സഹായം സ്വീകരിക്കാം.

‘​ഗർഭിണിയായിരിക്കെ വയർ മറച്ച് ഷൂട്ടിനെത്തി, ദിലീപേട്ടൻ തന്ന കെയർ; കുറ്റക്കാരനാണെന്ന് തോന്നുന്നില്ല’; വീണ

തണുത്ത വെള്ളത്തില്‍ കുളിക്കുക

തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുന്നു.ഇത് നിങ്ങളെ കൂടുതല്‍ സജീവമായിരിക്കാന്‍ സഹായിക്കും.

കൂടുതല്‍ ചിരിക്കുക

എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാന്‍ നിങ്ങളുടെ പ്രിയപ്പെട്ട കോമഡി പ്രോഗ്രാം കാണുക. ചിരി സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രോഗികളിലെ സമ്മര്‍ദ്ദവും സങ്കടവും ചികിത്സിക്കുന്നതിനുള്ള അംഗീകൃത തെറാപ്പിയാണ് ചിരി തെറാപ്പി.

സണ്‍ബാത്ത്

ജലദോഷവും ചുമയും തൊണ്ടവേദനയുമകറ്റാൻ ഇതാ ചില പൊടിക്കൈകൾ

അതിരാവിലെയോ ഉച്ചകഴിഞ്ഞോ വെയിലു കൊള്ളുന്നതിലൂടെ നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും വിറ്റാമിന്‍ ഡി ആവശ്യമാണ്. ഈ വിറ്റാമിന്‍ സെറോടോണിന്റെ രൂപീകരണത്തിനും സഹായിക്കും. ഇത് വിഷാദം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

പാട്ടുകള്‍ കേള്‍ക്കുക

സംഗീതം ഹാപ്പി ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കും. സ്ലോ മ്യൂസിക് നിങ്ങളുടെ തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദിപ്പിക്കും.സംഗീതം കേള്‍ക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടാനും സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിക്കാനും ഇടയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button