Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaCinemaMollywoodLatest NewsNewsEntertainment

ഗണേഷിന്റേത് പറയാൻ പാടില്ലാത്ത പരാമർശമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്

തിരുവനന്തപുരം: ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന മുൻ മന്ത്രിയും നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിന്‍റെ വിമർശനത്തിന് മറുപടിയുമായി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്റേത് പറയാൻ പാടില്ലാത്ത പരാമർശമെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ഗണേഷിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് അദ്ദേഹം പറയുന്നത്.

ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം. കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ അക്കാദമി ഓഫീസ് സന്ദർശിക്കാമെന്നും രഞ്ജിത്ത് വ്യക്തമാക്കി. കൂടാതെ, അക്കാദമി ചെയ്യുന്ന പതിനഞ്ചോളം കാര്യങ്ങളുടെ വിശദാംശങ്ങളും വാർത്താകുറിപ്പിൽ ചെയർമാൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്നലെ നിയമസഭ പുസ്തകമേളയിലെ സിനിമയെ കുറിച്ചുള്ള ചർച്ചയിലാണ് മുൻ സിനിമ മന്ത്രി കൂടിയായ ഗണേഷ് കുമാർ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമർശിച്ചത്. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉൾക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവർത്തനം. അടുത്ത തലമുറയ്ക്ക് സിനിമയെ പഠിക്കാനും റിസർച്ച് ചെയ്യാനുമുള്ള സെന്‍ററായി നിലനിൽകണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button