ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ഡയറക്ടർ രഞ്ജിത്ത് രാജി വെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനൊപ്പം രാഷ്ട്രീയസമ്മർദംകൂടി ശക്തമായതോടെയാണ് രഞ്ജിത്തിന്റെ രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. രഞ്ജിത്തിനെ പുറത്താക്കണമെന്ന് മുതിർന്ന സി.പി.ഐ. നേതാവ് ആനി രാജ തുറന്നടിച്ചു. മാറ്റി നിർത്തി അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായിറങ്ങിയിരുന്നു.
Post Your Comments