AlappuzhaNattuvarthaLatest NewsKeralaNews

സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ച​ങ്ങം​ക​രി മു​ര​ളി സ​ദ​ന​ത്തി​ല്‍ മ​ഞ്ജു​മോ​ള്‍ (42) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. ച​ങ്ങം​ക​രി മു​ര​ളി സ​ദ​ന​ത്തി​ല്‍ മ​ഞ്ജു​മോ​ള്‍ (42) ആ​ണ് മ​രി​ച്ച​ത്. പൊ​ടി​യാ​ടി​യി​ല്‍ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച മ​ഞ്ജു.

എ​ട​ത്വ നീ​രേ​റ്റു​പു​റ​ത്ത് ആണ് സംഭവം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​റി​ന്‍റെ ട​യ​റു​ക​ൾ​ക്കി​ട​യി​ൽപ്പെ​ട്ടാ​ണ് യു​വ​തിക്ക് ദാരുണാന്ത്യം സംഭവിച്ചത്. നി​ര​യാ​യെ​ത്തി​യ ടി​പ്പ​റു​ക​ളി​ല്‍ ഒ​രെ​ണ്ണം സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ക്കു​ന്നി​നി​ടെ മ​ഞ്ജു​വി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ച്ച​തി​ന് പി​ന്നാ​ലെ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി​യോടി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Read Also : വൺപ്ലസ് 10 പ്രോ: ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ

മ​ഞ്ജു​വി​നെ ഉടൻ തന്നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, അ​പ​ക​ട​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ മ​റ്റ് ടി​പ്പ​റു​ക​ള്‍​ക്ക് പോ​കാ​ന്‍ പൊ​ലീ​സ് സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ഒ​രേ ക​മ്പ​നി​യു​ടെ നാ​ല് ടി​പ്പ​റു​ക​ളാ​ണ് സം​ഭ​വ​മു​ണ്ടാ​യ റോ​ഡി​ലൂ​ടെ നി​ര​നി​ര​യാ​യി എ​ത്തി​യ​ത്. യു​വ​തി​യെ ഇ​ടി​ച്ച​തി​ന് ശേ​ഷം മ​റ്റ് ടി​പ്പ​റു​ക​ള്‍ പൊ​ലീ​സ് ക​ട​ത്തി​വി​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button