KeralaLatest NewsNews

സുരേന്ദ്രനെതിരായ കേസ് പാർട്ടിക്കെതിരായ ഗൂഢാലോചന: വി മുരളീധരൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിന്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് മുരളീധരൻ പറഞ്ഞു.

Read Also: ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു: ഭർതൃകുടുംബത്തിന്റെ ക്രൂരത വെളിപ്പെടുത്തി യുവതി പോലീസ് സ്റ്റേഷനില്‍

സിപിഎം നേതാവ് ലഹരി കടത്തിൽ കുടുങ്ങിയ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് മാധ്യമ ശ്രദ്ധ തിരിക്കാനാണ്. സിപിഎമ്മിന്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കേരള സമൂഹത്തിന് മുന്നിൽ വിലപോവില്ല. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സംസ്ഥാന അധ്യക്ഷനെ വേട്ടയാടാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also: നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ: ഒളിവിൽ കഴിഞ്ഞത് സ്വാമിവേഷത്തിൽ, കുടുക്കിയത് ഫോണ്‍വിളി

shortlink

Related Articles

Post Your Comments

Related Articles


Back to top button