കൊച്ചി: ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യ പ്രതിയായ പ്രവീൺ റാണ (36) പിടിയിൽ. പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീൺ റാണയെ ബലം പ്രയോഗിച്ചാണു പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വാമിയുടെ വേഷത്തിലായിരുന്നു ഒളിവിലെ താമസം.
പെരുമ്പാവൂർ സ്വദേശിയാണ് റാണയ്ക്ക് തമിഴ്നാട്ടിൽ ഒളിയിടം ഒരുക്കിയതെന്നാണു ലഭ്യമായ വിവരം. അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് റാണ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ കെ സുരേന്ദ്രനെതിരെ കള്ളക്കേസെടുക്കുന്നു: ബിജെപി
കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ, ഈ മാസം ആറിനാണ് പ്രവീൺ റാണ സംസ്ഥാനം വിട്ടത്. റാണയെ തിരഞ്ഞ് പോലീസ് സംഘം കലൂരിലെ ഫ്ലാറ്റിലെത്തിയെങ്കിലും റാണ അവരെ വെട്ടിച്ച് കടന്നിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് റാണ തമിഴ്നാട്ടിൽ പിടിയിലായത്.
‘സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രവീണിനെതിരായ കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം.
കൊല്ലത്ത് ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി
പ്രവീൺ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും നിക്ഷേപിച്ചതായാണു പോലീസിനു ലഭിച്ച വിവരം.
Post Your Comments