Latest NewsNewsIndiaCrime

ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു: ഭർതൃകുടുംബത്തിന്റെ ക്രൂരത വെളിപ്പെടുത്തി യുവതി പോലീസ് സ്റ്റേഷനില്‍

സമീര്‍ അബ്ദുള്‍ ഖുറേഷി എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി

അഹമ്മദാബാദ് : വീട്ടുകാരെ എതിര്‍ത്ത് മതം മാറി വിവാഹം ചെയ്ത യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനില്‍. വഡോദര നഗരത്തില്‍ താമസിക്കുന്ന സമീര്‍ അബ്ദുള്‍ ഖുറേഷി എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി.

താന്‍ ക്രിസ്ത്യനിയാണെന്നും , മാര്‍ട്ടിന്‍ സാം എന്നാണ് പേരെന്നും പറഞ്ഞ് യുവതിയുമായി അടുപ്പത്തിലായ ഖുറേഷി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പലയിടങ്ങളിലായി കൊണ്ടു പോയി പീഡിപ്പിച്ചു. രണ്ട് തവണ ഗര്‍ഭിണിയായെങ്കിലും രണ്ട് തവണയും ഖുറേഷി നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രവും നടത്തി. വീട്ടുകാരെ ഉപേക്ഷിച്ച്‌ ഖുറേഷിയ്‌ക്കൊപ്പം പോയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മതം മാറ്റുകയും ചെയ്തു . വിവാഹശേഷം ഭര്‍ത്താവ് ഖുറേഷിയും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭര്‍തൃപിതാവ് മര്‍ദ്ദിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും ചെയ്തുവെന്നു പെണ്‍കുട്ടി പറയുന്നു.

read also:കെ സുരേന്ദ്രനെതിരായ കേസ്: പിണറായി വിജയന്റേത് പകപോക്കൽ രാഷ്ട്രീയമെന്ന് പ്രകാശ് ജാവഡേക്കർ

പെണ്‍കുട്ടിയുടെ ഭര്‍ത്താവ് സമീര്‍ ഖുറേഷി, ഭാര്യാപിതാവ് അബ്ദുള്‍ ഖുറേഷി എന്നിവര്‍ക്കെതിരെ മാനസികവും ശാരീരികവുമായ പീഡനത്തിന് ഗോത്രി പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button