മാനന്തവാടി: വയനാട് പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ്(സാലു പള്ളിപ്പുറം) ആണ് മരിച്ചത്.
Read Also : പുതുക്കിയ കോവിഡ് വാക്സിൻ ഡോസ് ബുക്ക് ചെയ്യാം: അറിയിപ്പുമായി സൗദി അറേബ്യ
ഇന്ന് രാവിലെയാണ് വെള്ളാരംകുന്ന് മേഖലയിൽ കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും പരിക്കേറ്റ തോമസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.
തോമസിന്റെ മരണവാർത്ത അറിഞ്ഞ പ്രദേശവാസികൾ സംഘടിച്ചെത്തി വനംവകുപ്പിനും സർക്കാരിനുമെതിരെ പ്രതിഷേധം ആരംഭിച്ചു. കടുവയെ പിടികൂടാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
Post Your Comments