AlappuzhaNattuvarthaLatest NewsKeralaNews

കാർ പിന്നിൽ ഇടിച്ചു, മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു : ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് അത്ഭുതകരമായി

എടത്വാ - തകഴി സംസ്ഥാനപാതയിൽ കൈതമുക്ക് ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം

എടത്വാ: കാർ പിന്നിൽ ഇടിച്ച് മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. എടത്വാ – തകഴി സംസ്ഥാനപാതയിൽ കൈതമുക്ക് ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.

Read Also : ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പാലത്തിന്‍റെ കമാനത്തിലിടിച്ച് അപകടം

തകഴി ഭാഗത്തേക്ക് തിരുവല്ലയിൽ നിന്ന് കുപ്പിവെള്ളവുമായി പോയ ടെമ്പോയിലാണ് പിന്നിൽ നിന്നു വന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെമ്പോ റോഡിൽ നിന്ന് വെള്ളക്കെട്ടിലേക്ക് തല കുത്തനെ വീഴുകയായിരുന്നു. ടെമ്പോയിലുണ്ടായിരുന്ന ഡ്രൈവർ സജിത്ത്, സഹായി രാഹുൽ എന്നിവർ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read Also : പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം സ്റ്റിക്കര്‍ വേണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തലവടി സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് ടെമ്പോയുടെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആ​ഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാർ ടെമ്പോയിലിടിക്കാനുള്ള കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button