കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന്‍ 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയും പവന്‍ 41,120 രൂപയുമായി.
തുടർച്ചയായ രണ്ട് വ്യാപാരദിനം സ്വർണ വില കുറഞ്ഞ ശേഷമാണ് ഇന്ന് നേരിയ വില വർദ്ധനയുണ്ടായത്. രണ്ട് ദിവസത്തിനിടെ പവന്‍ 240 രൂപയുടെ ഇടിവുണ്ടായിരുന്നു.
വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ കൂടി 4250 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 34000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Read Also : കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങി: വി. മുരളീധരൻ
ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5130 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41040 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4245 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 33960 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയായിരുന്നു വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
അതേസമയം, ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Post Your Comments