KeralaLatest News

സിപിഎം നേതാക്കളുൾപ്പെട്ട ലഹരികടത്ത് കേസ്: പ്രതികൾക്ക് ജാമ്യം

കൊല്ലം: കരുനാ​ഗപ്പളളിയിൽ വാഹനത്തിൽ ലഹരികടത്തിയ കേസിൽ അറസ്റ്റിലായിരുന്ന സിപിഐഎം ആലപ്പുഴ മുൻ ബ്രാഞ്ച് അം​ഗമായിരുന്ന ഇജാസ് അടക്കമുളളവർക്ക് ജാമ്യം. ഇജാസ്, സജാദ്, കരുനാ​ഗപ്പളളി സ്വദേശികളായ ഷമീർ, തൗസീം എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കരുനാ​ഗപ്പളളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായതിനെ തുടർന്ന് ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അം​ഗമായിരുന്ന ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ലഹരിക്കടത്തിനായി ഉപയോ​ഗിച്ച വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ കൗൺസിലർ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ പൊലീസ് അന്വേഷണത്തിന് പുറമെ പാർട്ടിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് ഷാനവാസ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെഎല്‍ 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്.

ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാടകക്ക് നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം. ഇതുസംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നല്‍കിയത്. അതിസായം, എ ഷാനവാസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് മൂന്ന് സിപിഐഎം പ്രവർത്തകർ ഇ‍ഡിക്ക് പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button