രാജ്യത്ത് ബിഐഎസ് മുദ്ര പതിപ്പിക്കാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ച പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്കെതിരെ നടപടിയുമായി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, 3 ഇ- കൊമേഴ്സ് വമ്പന്മാർക്ക് കേന്ദ്രം നോട്ടീസ് അയച്ചിട്ടുണ്ട്. റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഏകദേശം 18,600- ലധികം ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങളാണ് കേന്ദ്രം പിടിച്ചെടുത്തത്.
കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ റീട്ടെയിൽ സ്റ്റോറുകളിൽ 44 റെയ്ഡുകളാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. പ്രധാന വിമാനത്താവളങ്ങളിലും മാളുകളിലും സ്ഥിതി ചെയ്യുന്ന ഹാംലിസ്, ആർച്ചീസ്, ഡബ്ല്യുഎച്ച് സ്മിത്ത്, കിഡ്സ് ഓൺ, കൊക്കോ കോർട്ട് എന്നിവിടങ്ങളിലെ റീട്ടെയിൽ സ്റ്റോറുകളിലാണ് വ്യാപക റെയ്ഡ് നടത്തിയത്. റെയ്ഡിൽ കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തതോടെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ചരക്കുകളുടെ നിലവാരം, അടയാളപ്പെടുത്തൽ, ഗുണനിലവാര സർട്ടിഫിക്കേഷന്‍ എന്നിവയുടെ ഉത്തരവാദിത്തമുള്ള ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്.
Also Read: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
Post Your Comments