Latest NewsSaudi ArabiaNewsInternationalGulf

ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

റിയാദ്: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മക്ക, അസീർ, അൽ ബാഹ, ജസാൻ മുതലായ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴം, വെള്ളി ദിനങ്ങളിൽ മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഇടിയോട് കൂടിയ മഴ ലഭിക്കുമെന്നും, ഖാസിം, ഹൈൽ, നോർത്തേൺ ബോർഡേഴ്‌സ് റീജിയൻ, അൽ ജൗഫ്, തബുക്, മദീന മേഖലകളിൽ വെള്ളി മുതൽ ഞായർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയില്‍ സുരക്ഷാ വീഴ്ച, പ്രധാനമന്ത്രിയുടെ കഴുത്തിലണിയിക്കാന്‍ മാലയുമായി ഓടിയെത്തി യുവാവ്

നോർത്തേൺ ബോർഡേഴ്‌സ് റീജിയൻ, അൽ ജൗഫ്, തബുക്, ഹൈൽ, മദീനയുടെ വടക്കൻ പ്രദേശങ്ങൾ മുതലായ മേഖലകളിൽ വെള്ളിയാഴ്ച്ച വരെ അന്തരീക്ഷ താപനില കുറയും. മേഖലയിൽ തണുപ്പ് കനക്കുകയും ചെയ്യും.

മഴക്കെടുതി മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button