Latest NewsNewsTechnology

കരകൗശല ഉൽപ്പന്നങ്ങൾ ഇനി ഇടനിലക്കാരില്ലാതെ വിൽക്കാം, പുതിയ ഇ-കൊമേഴ്സ് പോർട്ടലുമായി കേന്ദ്രം

ഇടനിലക്കാരുടെ സഹായമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്നതിനാൽ ഉൽപ്പാദകർക്ക് ന്യായമായ പ്രതിഫലം ലഭിക്കുന്നതാണ്

രാജ്യത്തെ കരകൗശല തൊഴിലാളികൾക്കും, നെയ്ത്തുകാർക്കും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി Indiahandmade.com എന്ന ഇ-കോമേഴ്സ് പോർട്ടലിനാണ് രൂപം നൽകിയിരിക്കുന്നത്.

ലോകത്തുള്ള എല്ലാവർക്കും ഈ പോർട്ടലിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. 35 ലക്ഷത്തിലധികം കൈത്തറി ഉൽപ്പന്നങ്ങൾ നെയ്ത്തുകാരിൽ നിന്നും, 27 ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ കരകൗശല വിദഗ്ധരിൽ നിന്നും നേരിട്ട് സ്വീകരിച്ചിട്ടുണ്ട്. നിലവിൽ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഗൃഹലങ്കാരങ്ങൾ എന്നിവ പോർട്ടലിലൂടെ ലഭ്യമാണ്. ഇടനിലക്കാരുടെ സഹായമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്നതിനാൽ ഉൽപ്പാദകർക്ക് ന്യായമായ പ്രതിഫലം ലഭിക്കുന്നതാണ്. അതേസമയം, വിൽപ്പനക്കാരിൽ നിന്നും യാതൊരു കമ്മീഷനും ഈ പോർട്ടൽ ഈടാക്കുന്നില്ല.

Also Read: വോയിസ് ഓവർ വൈഫൈ സേവനം അവതരിപ്പിച്ച് വി, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button